headerlogo
obituary

ഏഴാം ക്ലാസ്സ് വിദ്യാർത്ഥി ലുക്കീമിയ ബാധിച്ചു മരിച്ചു

പെരുവട്ടൂർ താഴെ വരൂണ്ട സജിത്ത്- ജിസ്ന ദമ്പതികളുടെ മകൻ കാർത്തിക് ആണ് മരിച്ചത്

 ഏഴാം ക്ലാസ്സ് വിദ്യാർത്ഥി ലുക്കീമിയ ബാധിച്ചു മരിച്ചു
avatar image

NDR news

02 Aug 2026 08:22 AM

കൊയിലാണ്ടി: പെരുവട്ടൂര്‍ താഴെ വരൂണ്ട ഏഴാം ക്ലാസ് വിദ്യാർത്ഥിയായ കാര്‍ത്തിക് ലുക്കീമിയ ബാധിച്ച് മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ കാര്‍ത്തിക്കിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ഇതിനായി നാട്ടുകാരുടെയും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണ ശ്രമം നടത്തുന്നതിനിടെയാണ് കാര്‍ത്തിക് മരണത്തിന് കീഴടങ്ങിയത്.

     സജിത്- ജിസ്‌ന ദമ്പതികളുടെ മകനാണ്. കുറുവങ്ങാട് സെന്‍ട്രല്‍ സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പൊതുദർശനം ഇന്ന് രാവിലെ 10:30 വരെ എജി പാലസിൽ ‌നടക്കും. തുടർന്ന് 12 മണി വരെ ഇയ്യഞ്ചേരി മുക്കിലുള്ള (പെരുവട്ടൂർ) വീട്ടിൽ പൊതുദർശനവും സംസ്കാര ചടങ്ങും നടക്കും. സഹോദരന്‍: ദ്രുപത്

NDR news
02 Aug 2026 08:22 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents