headerlogo
obituary

ബസ് ഡ്രൈവറെ ബസ്സിൽ തന്നെ മരിച്ച നിലയിൽ കണ്ടെത്തി

പേരാമ്പ്ര -വടകര റൂട്ടിൽ സർവീസ് നടത്തുന്ന ദോസ്ത് ബസ്സിലെ ഡ്രൈവർ നൊച്ചാട് സ്വദേശി ഹരീഷ് ആണ് മരിച്ചത്

 ബസ് ഡ്രൈവറെ ബസ്സിൽ തന്നെ മരിച്ച നിലയിൽ കണ്ടെത്തി
avatar image

NDR news

04 Aug 2026 10:04 AM

പേരാമ്പ്ര : പേരാമ്പ്ര ബസ്സ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസ്സിൽ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര- വടകര റൂട്ടിൽ സർവ്വീസ് നടത്തുന്ന ദോസ്ത് ബസിലെ ഡ്രൈവർ നൊച്ചാട് നരസിംഹ ക്ഷേത്രത്തിന് സമീപം കിഴക്കയിൽ ഹരീഷ് (40) ആണ് മരിച്ചത്.

       കിഴക്കയിൽ ശങ്കരന്റെയും ദേവിയുടെയും മകനാണ്. ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ എത്തിയില്ല. രാത്രി പത്തരയ്ക്ക് ഭാര്യ  വിളിച്ചപ്പോൾ ഫോൺ എടുത്ത് വരാമെന്ന് അറിയിച്ചെങ്കിലും പിന്നീട് വിളിച്ചപ്പോൾ  ഫോണെടുത്തില്ല. ഇന്ന് കാലത്ത് സഹോദരൻ വന്ന് അന്വേഷിച്ചപ്പോൾ ബസ്സിന്റെ ഉള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

       മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലക്ക് മാറ്റി. ഭാര്യ :ആതിര മക്കൾ : തന്മയ (വിദ്യാർത്ഥി എ യു പി സ്കൂൾ വാല്യക്കോട്), ആലിയ ( UKG വിദ്യാർത്ഥിനി രാമല്ലൂർ എൽപി സ്ക്കൂൾ). സഹോദരൻ: പ്രജീഷ് (ഡ്രൈവർ വിക്ടറി പേരാമ്പ്ര)

NDR news
04 Aug 2026 10:04 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents