headerlogo
obituary

മെഡിക്കൽ കോളജിന് സമീപം കായക്കൊടി സ്വദേശിയെ ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഭാര്യയുടെ പ്രസവത്തിനായി കൂട്ടിരിക്കാനെത്തിയ കുറ്റ്യാടി കായക്കൊടി സ്വദേശി വിനു പ്രസാദിനെയാണ് ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

 മെഡിക്കൽ കോളജിന് സമീപം കായക്കൊടി സ്വദേശിയെ ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
avatar image

NDR news

11 Aug 2026 01:24 PM

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം യുവാവിനെ ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി കായക്കൊടി സ്വദേശി വിനു പ്രസാദാണ് മരിച്ചത്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് കൂട്ടിരിക്കാനായി മെഡിക്കൽ കോളജിലെ ത്തിയതായിരുന്നു യുവാവ്. 

      മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന ജീപ്പിനുള്ളിലാണ് വിനു പ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിനു പ്രസാദിന്റെ ഭാര്യയെ പ്രസവത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഭാര്യയ്ക്ക് കൂട്ടിരിക്കാനും ആവശ്യമായ സഹായങ്ങൾ ചെയ്യാനുമായി ആശുപത്രിയിലെത്തിയതായിരുന്നു വിനു. എന്നാൽ ഇന്ന് യുവാവിനെ വാഹനത്തിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയും തുടർന്ന് മരണം സ്ഥിരീകരിക്കു കയുമായിരുന്നു.

      വിവരമറിഞ്ഞ് മെഡിക്കൽ കോളജ് പോലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്ന് വ്യക്തമല്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭ്യമായതിന് ശേഷമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

NDR news
11 Aug 2026 01:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents