headerlogo
obituary

പ്രമുഖ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. എംപി പരമേശ്വരൻ (91)അന്തരിച്ചു

ആണവ ശാസ്ത്രജ്ഞൻ, ശാസ്ത്രപ്രചാരകൻ,രാഷ്ട്രീയ ചിന്തകൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ പ്രശസ്തനായ ഡോ.എം പി പരമേശ്വരൻ അന്തരിച്ചു

 പ്രമുഖ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. എംപി പരമേശ്വരൻ (91)അന്തരിച്ചു
avatar image

NDR news

11 Aug 2026 05:12 PM

കോഴിക്കോട്: ആണവ ശാസ്ത്രജ്ഞൻ ,ശാസ്ത്ര പ്രചാരകൻ, വൈജ്ഞാനിക സാഹിത്യകാരൻ, രാഷ്ട്രീയപ്രവർത്തകൻ, ചിന്തകൻ എന്നീ നിലകളില്‍ പ്രശസ്തനായ ഡോ എം പി പരമേശ്വരൻ (91) അന്തരിച്ചു.മലയാളത്തില്‍ ശാസ്ത്രവിഷയങ്ങളെക്കുറിച്ച്‌ നിരവധി പുസ്തകങ്ങളും ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. പത്മശ്രീ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എൻ വി കൃഷ്ണവാര്യരോടൊപ്പം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.

      പരിസ്ഥിതി, മാലിന്യസംസ്കരണം തുടങ്ങി വിവിധ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ പഠനങ്ങള്‍ ശ്രദ്ധേയമാണ്. കേരള സാഹിത്യ അക്കാദമി നല്‍കുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്കാരം 2017ല്‍ അദ്ദേഹത്തിന് ലഭിച്ചു.

    തൃശൂരിലെ കിരാലൂരില്‍, 1935 ജനുവരി 18ന് ജനനം. അച്ഛൻ മടങ്ങർളി പരമേശ്വരൻ നമ്പൂതിരി, അമ്മ മാടമ്പ് സാവിത്രി അന്തർജ്ജനം. പ്രാഥമികവിദ്യാഭ്യാസം തൃശൂർ നമ്പൂതിരി വിദ്യാലയത്തില്‍. തുടർന്ന് തൃശ്ശൂരിലെത്തന്നെ സിഎംഎസ് ഹൈസ്കൂള്‍, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. തിരുവനന്തപുരം എൻജിനീയറിങ് കോളേജില്‍ നിന്നും ഇലക്‌ട്രിക്കല്‍ എൻജിനീയറിങില്‍ ബിരുദം, മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂറ്റില്‍ നിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങില്‍ പിഎച്ച്‌ഡി ന്യൂക്ലിയർ എഞ്ചിനീറിങ്ങില്‍ ഒരു ഇന്ത്യക്കാരൻ ആദ്യമായി നേടുന്ന ഗവേഷണ ബിരുദമാണിത്. 1957 മുതല്‍ 1975 വരെ ബാർകില്‍ ശാസ്ത്രജ്ഞനായിരുന്നു. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ബോംബെ ശാഖയുമായി ബന്ധപ്പെട്ടാണ് ആദ്യകാല പൊതു പ്രവർത്തന

    2008ല്‍ കേരള സാഹിത്യ അക്കാദമി ജി എൻ പിള്ള അവാർഡ് ജീവരേഖ എന്ന പുസ്തകത്തിന് ലഭിച്ചു. പിരമിഡിന്റെ നാട്ടില്‍ എന്ന പുസ്തകത്തിന് ബാലസാഹിത്യ കൃതികള്‍ക്കുള്ള ശ്രീ പത്മനാഭസ്വാമി സമ്മാനം ലഭിച്ചു. സ്ഥാനീയങ്ങളും തേജോദ്ഗിരണവും എന്ന പുസ്തകത്തിന് നാഷണല്‍ കൗണ്‍സില്‍ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ അടക്കം പുരസ്കാരങ്ങള്‍ നേടി. നക്ഷത്രങ്ങളുടെ നാട്ടില്‍ എന്ന പുസ്തകത്തിന് ലിറ്ററേച്ചര്‍ പുരസ്കാരങ്ങള്‍ ലഭിച്ചു. 2020ലെ ചെറുകാട് അവാർഡ് കാലഹരണമില്ലാത്ത സ്വപ്നങ്ങള്‍ എന്ന ആത്മകഥക്ക്ബാലസാഹിത്യപുരസ്കാരം (1984), നെഹ്റു സാഹിത്യ പുരസ്കാരം (2011), കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവനാ പുരസ്കാരം ( 2017), പ്രഥമ കേരളശ്രീ പുരസ്കാരം (2022) എന്നിവയും ലഭിച്ചിട്ടുണ്ട്.

NDR news
11 Aug 2026 05:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents