headerlogo
obituary

ബാലുശ്ശേരി സ്വദേശിനി ബംഗളുരുവിൽ വാഹനാപകടത്തിൽ മരിച്ചു

ബാലുശ്ശേരിയിലെ പ്രമുഖ സംസ്കാരിക പ്രവർത്തകനായ പൃഥ്വിരാജ് മുടക്കല്ലൂരിന്റെ മകൾ മേധാ പൃഥ്വിരാജ് ആണ് അപകടത്തിൽ മരിച്ചത്

 ബാലുശ്ശേരി സ്വദേശിനി ബംഗളുരുവിൽ വാഹനാപകടത്തിൽ മരിച്ചു
avatar image

NDR news

12 Aug 2026 07:43 PM

ബാലുശ്ശേരി: ബംഗളുരുവിൽ ഉണ്ടായ വാഹന അപകടത്തിൽ ബാലുശ്ശേരി സ്വദേശിനിയും ബംഗളൂരു പ്രൊവിഡന്റ് ഫണ്ട് ഓഫീസ് ജീവനക്കാരിയുമായ മേഥാ പൃഥ്വിരാജ് മരണപ്പെട്ടു. തരിയോട് സെന്റ് മേരീസ് സ്കൂൾ റിട്ട. അധ്യാപകനും ബാലുശ്ശേരിയിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകനുമായ പൃഥ്വിരാജ് മുടക്കല്ലൂരിന്റെ മകൾ ആണ് മേഥാ പൃഥ്വിരാജ്. 

     തരിയോട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കൂടിയാണ് പിതാവ് പൃഥ്വീരാജ് മുടക്കല്ലൂർ. തരിയോട് ഗ്രീൻ മൗണ്ട് പബ്ലിക് സ്കൂളിലെ റിട്ട. അധ്യാപിക ഉഷയാണ് മാതാവ്.ഭർത്താവ്: ആകർഷ് എസ്. എൽ. (ബംഗളുരു).മകൻ: ദക്ഷ് ആകർഷ്.

   സഹോദരൻ: ഗൗതം പൃഥ്വിരാജ് (എം.ബി.എ വിദ്യാർത്ഥി, പോണ്ടിച്ചേരി).ബംഗളുരുവിൽ ലോക്കോ പൈലറ്റായ ആഗ്രഹ്, ആനക്കാംപൊയിൽ ജി.എൽ.പി.എസ് അധ്യാപകൻ അനുഗ്രഹ് എന്നിവർ ഭർതൃസഹോദരങ്ങളാണ്.സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ബാലുശ്ശേരി അറപ്പീടിക ഖാദി റോഡിലെ കൊട്ടക്കാട്ട് വീട്ടു വളപ്പിൽ

NDR news
12 Aug 2026 07:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents