മുൻമന്ത്രി എം ബി രാജേഷിന്റെ സഹോദരൻ നിര്യാതനായി
എം ബി രാജേഷിന്റെ സഹോദരൻ പാലക്കാട് കയിലിയാട് മാമ്പറ്റ എം പി ബ്രിജേഷ്(44)നിര്യാതനായി
പാലക്കാട്: സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍മന്ത്രിയുമായ എം ബി രാജേഷിന്റെ സഹോദരന്‍ പാലക്കാട് കയിലിയാട് മാമ്പറ്റ എം ബി ബ്രീജേഷ് (44) നിര്യാതനായി. അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധന്‍ പുലര്‍ച്ചെയാണ് മരണം.
ബുധന്‍ പകല്‍ 2 മണിവരെ മൃതദേഹം കയിലിയാട് വസതിയില്‍ പൊതുദര്‍ശനത്തിന് ശേഷം നാലുമണിയോടെ സംസ്‌കരിക്കും. വിദേശത്ത് ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: എം. ബാലകൃഷ്ണന്‍ നായര്‍. മാതാവ്: എം കെ രമണി. ഭാര്യ: ഭായി ബ്രിജേഷ്. സഹോദരി: സംഗമിത്ര

