ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിനി മരിച്ചു
യൂണിഫോം ഇസ്തിരി ഇടുമ്പോൾ ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥിനി സ്വാതി (13) ആണ് മരിച്ചത്
കൊച്ചി: യൂണിഫോം തേയ്ക്കുന്നതിനിടെ ഇസ്തിരിപെട്ടിയിൽ നിന്ന് ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം. വടക്കൻ പറവൂർ ചെറിയ പല്ലംതുരുത്ത് സ്വദേശികളായ സനീഷ്–നീതു ദമ്പതികളുടെ മകൾ സ്വാതിയാണ് മരിച്ചത്.
പറവൂർ ഗവൺമെന്റ് എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് സ്വാതി. ഷോക്കേറ്റതിനെ തുടർന്ന് ഉടൻ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തുടർന്ന് മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച സംസ്കാരം നടക്കും

