ഇൻവെർട്ടറിൽ നിന്ന് ഷോക്കേറ്റ് മരിച്ചു
സ്വകാര്യ ക്ലിനിക്കിലെ ഇൻവെർട്ടറിൽ നിന്ന് ഷോക്കേറ്റ് ഉടമയായ സുനിൽകുമാർ (49) മരിച്ചു.
കൊയിലാണ്ടി: സ്വകാര്യ ക്ലിനിക്കിലെ ഇൻവെർട്ടറിൽ നിന്ന് ഷോക്കേറ്റ് ക്ലിനിക്ക് ഉടമ മരണപ്പെട്ടു. പെരുവട്ടൂർ സ്വദേശി സുനിൽ കുമാർ (49) ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് 6.30-ഓടെ കൊയിലാണ്ടി. എൽഐസി ഓഫീസിനു സമീപം പ്രവർത്തിക്കുന്ന ലോയൽ ക്ലിനിക്കിലാണ് അപകടം നടന്നത്. ഷോക്കേറ്റ് സുനിൽകുമാറിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ലോയൽ ക്ലിനിക്കിന്റെ ഒരു പാർട്ണർ ആണ് അന്തരിച്ച സുനിൽകുമാർ.

