ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം
വീടിനടുത്തുള്ള പാളത്തിലേക്ക് കുട്ടി എങ്ങനെയോ എത്തി ടെയിൻ തട്ടി മരിച്ചു.
അമ്പലപ്പുഴ: വീടിന് അടുത്തുള്ള റെയിൽവേ പാളത്തിലേക്ക് എങ്ങനയോ എത്തിയ ഒന്നരവയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴയിലാണ് സംഭവം. കാക്കാഴം പുതുവൽ വിനീതിന്റെ മകൻ ത്രിണവ് ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ആറുമണിയോടെ കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന മെമു ട്രെയിനാണ് കുഞ്ഞിനെ ഇടിച്ചത്. കുട്ടി എങ്ങനെയാണ് റെയിൽ പാളത്തിലേക്ക് ഇഴഞ്ഞ് എത്തിയെന്നുള്ള കാര്യത്തിൽ വ്യക്ത വന്നിട്ടില്ല. അപകടത്തെ തുടർന്ന് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

