എലത്തൂരിൽ വാഹനാപകടം വിദ്യാർത്ഥി മരിച്ചു
വെങ്ങളും രാമനാട്ടുകര ബൈപ്പാസിൽ കോരപ്പുഴ പാലത്തിനു സമീപം വിദ്യാർത്ഥി സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം
കോഴിക്കോട്: എലത്തൂരിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു. ചെങ്ങോട്ടുകാവ് സെറീന കോട്ടേജിൽ ഫർസീൻ അഹമ്മദ് (18) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. വെങ്ങളം - രാമനാട്ടുകര ബൈപ്പാസിൽ കോരപ്പുഴ പാലത്തിനു സമീപം വെച്ചാണ് അപകടം
ഇന്നലെ രാവിലെ 10.45-ഓടെയാണ് സംഭവം. വെങ്ങളം ഭാഗത്തുനിന്ന് പൂളാടിക്കുന്ന് ഭാഗത്തേക്ക് ഫർസീൻ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ യുവാവിനെ എതിർദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ ഫർസീൻ 20 മിനിറ്റോളം റോഡിൽ രക്തം വാർന്നു കിടന്നു. തുടർന്ന് വഴിപോക്കരായ യാത്രക്കാരുടെ സംഘം ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ സി എ ഒന്നാം വർഷ വിദ്യാർത്ഥിയാണ്.ഫൈസൽ അഹമ്മദാണ് പിതാവ്. റംസീനയാണ് മാതാവ്. സഹോദരങ്ങൾ: മുഹമ്മദ് ഫിസാൻ, ഫാത്തിമ റിഫ്ന.
മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം ചെങ്ങോട്ടുകാവ് ജുമാ മസ്ജിദിൽ നടക്കും. തുടർന്ന് മാടാക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.

