headerlogo
obituary

ചാലിയാറിൽ ഒറ്റപ്പാലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ഒറ്റപ്പാലം അയ്യന്നൂർ സ്വദേശി ദിലീപ് (30) ആണ് മരിച്ചത്. മൃതദേഹം ഒഴുകി നടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

 ചാലിയാറിൽ ഒറ്റപ്പാലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
avatar image

NDR news

20 Aug 2026 12:08 PM

മാവൂർ: ചാലിയാർ പുഴയിൽ മാവൂർ-എളമരം കടവ് പാലത്തിന് സമീപം യുവാവിന്റെ മൃതദേഹം ഒഴുകിനടക്കുന്ന നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം അയ്യന്നൂർ സ്വദേശി ദിലീപ് (30) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

       ഇന്ന് രാവിലെ ആറരയോടെ പാലത്തിന് മുകളിലൂടെ വ്യായാമം ചെയ്യാനിറങ്ങിയവരാണ് പുഴയിലൂടെ മൃതദേഹം ഒഴുകിവരുന്നത് കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് മാവൂർ പോലീസും മാവൂർ ഫയർ ഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കരയ്ക്കെത്തി ക്കുകയായിരുന്നു.

      മൃതദേഹത്തിൽ നിന്ന് ലഭിച്ച രേഖകളിൽ നിന്നാണ് മരിച്ചത് ദിലീപാണെന്ന് തിരിച്ചറിഞ്ഞത്. മാവൂർ പോലീസിന്റെ നേതൃത്വത്തിൽ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NDR news
20 Aug 2026 12:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents