headerlogo
obituary

മത്സ്യബന്ധന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

കടലിൽ മത്സ്യബന്ധനത്തിനിടെ കവലാട് സ്വദേശി വെളുത്ത മണ്ണിൽ റഷീദ്(61) ആണ് മരിച്ചത്

 മത്സ്യബന്ധന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
avatar image

NDR news

29 Aug 2026 02:31 PM

കൊയിലാണ്ടി: കടലിൽ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ് തൊഴിലാളി മരിച്ചു. കവലാട് സ്വദേശി വെളുത്തമണ്ണിൽ റഷീദ് (61) ആണ് മരണപ്പെട്ടത്.

      ഇന്ന് രാവിലെ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കെ റഷീദ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകർ ചേര്‍ന്ന് ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

      മൃതദേഹം തുടർ നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സുലൈഖ. മക്കൾ: മുഹമ്മദ്, ഷഹൽ, റാഷിദ്.

NDR news
29 Aug 2026 02:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents