കുറ്റ്യാടി പുഴയിൽ വയോധിക മുങ്ങി മരിച്ചു
കായണ്ണ,ചെറുകാട് സ്വദേശിനി നാരായണി (75) ആണ് മരിച്ചത്
കുറ്റ്യാടി: കായണ്ണ ചെറുക്കാട് സ്വദേശിനി നാരായണി 75 ആണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുറ്റ്യാടി .വലിയ പാലത്തിന് സമീപം കടവിൽ നിന്നാണ് സ്ത്രീ വെള്ളത്തിൽ മുങ്ങി പോയതെന്ന് സംശയിക്കുന്നു. കുറ്റ്യാടി ജനകീയ സേന പ്രവർത്തകരും, നാദാപുരം ഫയർഫോഴ്‌സും നടത്തിയ തെരച്ചിലിനൊടുവിലാണ് സ്ത്രീയെ കണ്ടെത്തിയത്.തുടർന്ന് ഇവരെ കുറ്റ്യാടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

