മാപ്പിളപ്പാട്ടിന്റെ സംഗീത ആചാര്യന് വിട, അബൂബക്കർ അന്തരിച്ചു
മാപ്പിള പാട്ട് സംഗീത രംഗ ത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ അന്തരിച്ചു
കോഴിക്കോട്: മാപ്പിളപാട്ട് സംഗീതരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത സംഗീതസംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ അന്തരിച്ചു. 3000-ലേറെ ഗാനങ്ങൾക്ക് അദ്ദേഹം ഈണം നല്കിയിട്ടുണ്ട്.
"കരയാനും പറയാനുംമനം തുറന്നിരിക്കാനും നീയല്ലാതാരുമില്ല കോ...നേ...” ഉൾപ്പെടെ അദ്ദേഹത്തിന്റെ നിരവധി ഗാനങ്ങൾ യേശുദാസ്, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ, സുജാത, അഫ്സൽ, ഷഹബാസ് അമൻ തുടങ്ങിയ പ്രമുഖ ഗായകരുടെ ശബ്ദത്തിലൂടെ ആസ്വാദക മനസ്സുകളിൽ ഇടം നേടി. ബാബുരാജ്, ദേവരാജൻ മാസ്റ്റർ, ബോംബെ രവി തുടങ്ങിയ പ്രമുഖ സംഗീതജ്ഞർക്കൊപ്പം തബലിസ്റ്റായും പ്രവർത്തിച്ചു
പതിറ്റാണ്ടുകൾക്ക് മുൻപ് പിറന്ന അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇന്നും കവർ സോങ്ങുകളായി സാമൂഹികമാധ്യമങ്ങളിൽ ജനപ്രീതി നേടുന്നുണ്ട്. മാപ്പിളപ്പാട്ടിന്റെ സമ്പന്നമായ സംഗീതപാരമ്പര്യത്തിന് വിലമതിക്കാനാകാത്ത സംഭാവന നൽകിയ കോഴിക്കോട് അബൂബക്കറിന്റെ വിയോഗം സംഗീതലോകത്തിന് തീരാനഷ്ടമാണ്.

