headerlogo
obituary

പേരാമ്പ്ര സ്വദേശി ചാനിയംകടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി മരിച്ചു

പേരാമ്പ്ര ചേനോളി സ്വദേശി പരപ്പിൽ ഷൈജൽ (38) ആണ് മരിച്ചത്

 പേരാമ്പ്ര സ്വദേശി ചാനിയംകടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി മരിച്ചു
avatar image

NDR news

03 Sep 2026 06:05 PM

പേരാമ്പ്ര : ചാനിയംകടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവ് മരിച്ചു. പേരാമ്പ്ര ചേനോളി പരപ്പിൽ ഷൈജൻ (38 )ആണ് മരിച്ചത് .ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഇദ്ദേഹം എറണാകുളത്ത് സൂപ്പർമാർക്കറ്റിലെ ജീവനക്കാരനാണ്.

     വിവരമറിഞ്ഞെത്തിയ നാട്ടുകാരും മേപ്പയൂർ പോലീസും കൂടി ഷൈജലിനെ കരക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

     സമീപത്തുനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. മൃതദേഹം വടകര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി . മേപ്പയൂർ പോലീസ് വിശദവിവരങ്ങൾ അന്വേഷിച്ചു വരുന്നു.

NDR news
03 Sep 2026 06:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents