headerlogo
obituary

ഫോട്ടോഗ്രാഫർ റഫീഖ് ഏകരൂൽ ( 52 )നിര്യാതനായി

ഏകരൂൽ ഡീന സ്റ്റുഡിയോ ഉടമയും സാമൂഹ്യ സംസ്കാരിക രാഷ്ട്രീയ പ്രവർത്തകനമായിരുന്ന റഫീഖ് ഏകരൂൽ നിര്യാതനായി

 ഫോട്ടോഗ്രാഫർ റഫീഖ് ഏകരൂൽ ( 52 )നിര്യാതനായി
avatar image

NDR news

03 Sep 2026 12:47 PM

എകരൂൽ :ഫോട്ടോ ഗ്രാഫര്‍ റഫീഖ് എകരൂല്‍ ( 52) നിര്യാതനായി. എകരൂല്‍ ഡീന സ്റ്റുഡിയോ ഉടമയും സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു. നേരത്തെ ഫോട്ടോ ഗ്രാഫര്‍മാരുടെ സംഘടനയായ എകെപിഎ-യില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായി ഏകോപനസമതി യൂത്ത് വിംഗ് മുന്‍ ജില്ലാസെക്രട്ടറിയും എകരൂല്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. 

      സ്‌ട്രോക്ക് വന്നതിനെതുടര്‍ന്ന് മുക്കത്ത് സ്വകാര്യആശുപത്രിയില്‍ചികില്‍സയിലിരിക്കെ ഇന്ന് (03-09-26) പുലര്‍ച്ചെയായിരുന്നു മരണം. കബറടക്കം ഇന്ന് (വ്യാഴം)വൈകീട്ട് 4 മണിക്ക് എകരൂല്‍ ജുമാമസ്ജിദില്‍ നടക്കും. വൈകീട്ട് 5 മണിക്ക് എകരൂല്‍ അങ്ങാടിയില്‍ അനുശോചന യോഗം ഉണ്ടായിരിക്കും

NDR news
03 Sep 2026 12:47 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents