headerlogo
obituary

പൊതു പ്രവർത്തകയായ സുജിതകുമാരിക്ക് നാടിന്റെ വിട

സിപിഐഎം പ്രവർത്തകയും കിനാലൂർ ക്യൂബിക്ക്സ് ചെരുപ്പ് കമ്പനി ജീവനക്കാരിയുമായ കരുമല ചിറ്റാരി കുന്നുമ്മൽ സുജിതകുമാരി (43) പനി ബാധിച്ചു മരിച്ചു

 പൊതു പ്രവർത്തകയായ സുജിതകുമാരിക്ക് നാടിന്റെ വിട
avatar image

NDR news

04 Sep 2026 03:42 PM

ബാലുശ്ശേരി : കരുമല ചിറ്റാരിക്കുന്നുമ്മല്‍ സി.കെ. ഷൈജുവിന്റെ ഭാര്യയും, സി.പി.എം മുല്ലോളിപ്പാറ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ സുജിത കുമാരി (43)അന്തരിച്ചു. കിനാലൂര്‍ ക്യൂബിക്‌സ് ചെരുപ്പ് കമ്പനി ജീവനക്കാരിയാണ്. പൊതുപരിപാടികളിലെ അനൗൺസറായും ഇവർ പ്രവർത്തിക്കാറുണ്ടായിരുന്നു. പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

        മക്കള്‍: അഭിനന്ദ്, അഭിനന്ദ(വിദ്യാര്‍ഥി). കൂടത്തായി കുന്നുമ്മല്‍ പരേതനായ സുകുമാരന്റേയും പത്മലോചനയുടേയും മകളാണ്.സോഹദരന്‍ സുജിത്ത്.

         ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയില്‍ കുറുമ്പൊയില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.അബ്ദുുല്ല, ജില്ലാപഞ്ചായത്ത് അംഗം പി.കെ.ബാബു, നേതാക്കളായ പി.മോഹനന്‍, പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ആര്‍.പി.ഭാസ്‌ക്കരന്‍, ഇ.ടി.ബിനോയ്, കെ.കെ.നാസര്‍ തുടങ്ങി നിരവധി പേര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. വിവിധ സംഘടനകളും അനുശോചിച്ചു.

NDR news
04 Sep 2026 03:42 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents