headerlogo
obituary

കാർ ബൈക്കിൽ ഇടിച്ച് അപകടം മൂന്നുപേർ മരിച്ചു

കുന്നംകുളത്ത് നിർത്തിയിട്ട ബൈക്കിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

 കാർ ബൈക്കിൽ ഇടിച്ച് അപകടം മൂന്നുപേർ മരിച്ചു
avatar image

NDR news

06 Sep 2026 10:59 AM

തൃശ്ശൂർ: കുന്നംകുളത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചുകയറി ദമ്പതികളും മൂന്ന് വയസ്സുകാരനായ മകനും മരിച്ചു. ചാവക്കാട് എടക്കഴിയൂർ പഞ്ചവടി താഴത്ത് വീട്ടിൽ മുനീർ (35), ഭാര്യ സഫ്ന (25), മകൻ യമിൽ ഐബക്ക് (3) എന്നിവരാണ് മരിച്ചത്.

     ഗുരുവായൂർ–കുന്നംകുളം റോഡിൽ ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുടുംബം സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരികിൽ നിർത്തിയിരുന്നു.  ഇതിനിടെ ഇതേ ദിശയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

      ഫോൺ വിളി വന്നതിനെ തുടർന്ന് റോഡരികിൽ ബൈക്ക് നിർത്തി സംസാരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ശക്തിയിൽ ബൈക്കിലു ണ്ടായിരുന്നവർ ഏകദേശം 50 മീറ്ററോളം അകലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരുക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ യാത്രക്കാർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് പോലീസ് പറയുന്നത്

NDR news
06 Sep 2026 10:59 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents