headerlogo
obituary

ഇടുക്കി മുൻ എംഎൽഎ ജോസ് കുറ്റ്യാനി അന്തരിച്ചു

കോൺഗ്രസ് നേതാവും ഇടുക്കി ഡിസിസി പ്രഥമ പ്രസിഡണ്ടും ആയിരുന്ന ജോസ് കുറ്റ്യാനി (87 ) അന്തരിച്ചു

 ഇടുക്കി മുൻ എംഎൽഎ ജോസ് കുറ്റ്യാനി  അന്തരിച്ചു
avatar image

NDR news

07 Sep 2026 02:23 PM

കോലഞ്ചേരി: ഇടുക്കി മുൻ എം.എൽ.എയും പ്രമുഖ കോൺഗ്രസ് നേതാവുമായ അഡ്വ. ജോസ് കുറ്റ്യാനി (87 ) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 

.    ഇടുക്കി ജില്ല രൂപീകരിച്ച ശേഷമുള്ള ആദ്യത്തെ ഡി.സി.സി. അധ്യക്ഷനായിരുന്നു. ..ഇടുക്കി ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് ജോസ് കുറ്റ്യാനി. 1980, 1982 വർഷങ്ങളിൽ ഇടുക്കി മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് നിയമസഭയിൽ എത്തിയിട്ടുണ്ട്. നിയമസഭയുടെ പെറ്റിഷൻ കമ്മിറ്റി ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

.    ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്ന അദ്ദേഹം സഹകരണ നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദഗ്ധനായിരുന്നു. ദേശീയതലത്തിൽ അടക്കം സഹകരണ പ്രസ്ഥാനങ്ങളുടെ ചുമതലകളും വഹിച്ചിട്ടുണ്ട്.

NDR news
07 Sep 2026 02:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents