headerlogo
obituary

ഛായഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി (96) അന്തരിച്ചു

എഴുപതിൽപരം സിനിമകളുടെ ഛായഗ്രാഹകനായിരുന്ന ടി എൻ കൃഷ്ണൻകുട്ടി (96) അന്തരിച്ചു

 ഛായഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി (96) അന്തരിച്ചു
avatar image

NDR news

08 Sep 2026 07:10 AM

ആലപ്പുഴ: മുതിർന്ന ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി (96) അന്തരിച്ചു. എഴുപതിൽപരം സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഔദ്യോഗിക ചടങ്ങുകളോടെ വീട്ടുവളപ്പിൽ നടക്കും.

.      1960 ൽ ഉദയാ നിർമിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത 'ഉമ്മ' എന്ന സിനിമയ്ക്കു വേണ്ടിയാണ് ടി.എൻ. കൃഷ്ണൻകുട്ടി ആദ്യമായി ക്യാമറാ ചലിപ്പിച്ചത്. ഹരിഹരൻ ആദ്യമായി സംവിധാനം ചെയ്ത 'ലേഡീസ് ഹോസ്റ്റൽ' എന്ന സിനിമയുടെ ഛായാഗ്രാഹകനും കൃഷ്ണൻകുട്ടിയായിരുന്നു. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ ആദ്യമായി ക്യാമറയിൽ പകർത്തിയത് (സിനിമ: കാലചക്രം) അദ്ദേഹമാണ്.

.      തിക്കുറിശ്ശി സുകുമാരൻ നായർ, എം.എം. നേശൻ, പി.ജെ.ആന്റണി, ശശികുമാർ, എ.ബി. രാജ്, വേണു, കെ.പി. പിള്ള, കെ.നാരായണൻ എന്നീ സംവിധായകരുടെ സിനിമകൾക്കു വേണ്ടിയും ഛായാഗ്രഹണം നിർവഹിച്ചു. 1985ൽ ജോർജ് വെട്ടം സംവിധാനം ചെയ്ത 'മടക്കയാത്ര' എന്ന സിനിമയ്ക്കു വേണ്ടിയാണ് അവസാനം ഛായാഗ്രഹണം നിർവഹിച്ചത്.

NDR news
08 Sep 2026 07:10 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents