headerlogo
obituary

തൃശ്ശൂരിൽ യുവതിയെ അടുക്കളയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ മേലൂരിൽ സ്വകാര്യ ആശുപത്രിയിൽ നേഴ്സ് ആയ മിനു ജിബിൻ (37 ) ആണ് വീട്ടിലെ അടുക്കളയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.

 തൃശ്ശൂരിൽ യുവതിയെ അടുക്കളയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
avatar image

NDR news

09 Sep 2026 09:31 AM

തൃശ്ശൂ​ർ: തൃ​ശൂ​ർ മേ​ലൂ​രി​ൽ ന​ഴ്‌​സി​നെ അ​ടു​ക്ക​ള​യി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം കി​ഴ​ക്ക​നേ​ട​ത്ത് മി​നു ജി​ബി​ൻ(37) ആ​ണ് മ​രി​ച്ച​ത്. ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സാ​ണ് മി​നു ജി​ബി​ൻ.

       ചൊവ്വാഴ്ച രാ​വി​ലെ 11 ഓ​ടെ​യാ​ണ് സം​ഭ​വം. അ​ടു​ക്ക​ള​യി​ൽ എ​ൽ​പി​ജി സി​ലി​ണ്ട​ർ ഓ​ണാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് പ​റ​യു​ന്നു. യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് വി​ദേ​ശ​ത്താ​ണ്. ഭ​ർ​തൃ​മാ​താ​വി​നൊ​പ്പം മേ​ലൂ​രി​ലെ വീ​ട്ടി​ലാ​യി​രു​ന്നു മി​നു​വി​ന്‍റെ താ​മ​സം.

.      കൊ​ര​ട്ടി പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

NDR news
09 Sep 2026 09:31 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents