headerlogo
obituary

ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നല്ലളം മോഡേൺ ബസാറിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നല്ലളം ആറാംക്കല്ല് കുന്നുമ്മൽ സ്വദേശി രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തി

 ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
avatar image

NDR news

09 Sep 2026 09:53 PM

കോഴിക്കോട്: നല്ലളം മോഡേൺ ബസാറിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

.    നല്ലളം കുന്നുമ്മൽ ആറാംകല്ല് സ്വദേശി രതീഷ് ആണ് മരിച്ചത്. കോഴിക്കോട് സിറ്റിയിൽ ഓട്ടോ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു.

.      രണ്ട് ദിവസമായി വീട്ടിൽ എത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിനിടെ പറമ്പിൽ മണ്ണ് നീക്കം ചെയ്യാനെത്തിയ ജെസിബി ഡ്രൈവറാണ് ഒരാൾ കമഴ്ന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചതായി മനസ്സിലായത്. തുടർന്ന് നല്ലളം പോലീസിൽ വിവരം അറിയിച്ചു.

.     പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

NDR news
09 Sep 2026 09:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents