കൊയിലാണ്ടി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിന്റെ പാർക്കിങ്ങിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു.
ഷോപ്പിംഗ് കോംപ്ലക്സിന്റെ അണ്ടർഗ്രൗണ്ട് പാർക്കിംഗ് സ്ഥലത്ത് ഐസ് പ്ലാന്റ് റോഡിൽ വലിയ മാളിയേക്കൽ സയ്യിദ് മുല്ലക്കോയ തങ്ങൾ (63) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊയിലാണ്ടി: നഗരസഭാ ഷോപ്പിങ് കോംപ്ലക്സിന്റെ അണ്ടർ ഗ്രൗണ്ട് പാർക്കിങ് ഏരിയയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഐസ്പ്ലാന്റ് റോഡിൽ വലിയ മാളിയേക്കൽ സയ്യിദ് മുല്ലക്കോയ തങ്ങളാണ് (63) മരിച്ചത്.
. ഇന്ന് രാവിലെയാണ് പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ ഷോപ്പിങ് കോംപ്ലക്സ് പാർക്കിങ് ഏരിയയിൽ മൃതദേഹം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. നിലത്ത് കമിഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം.
. വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
. ജുമൈല ബീവിയാണ് ഭാര്യ. ആയിഷ മഷ്ഹുറ, സയ്യിദ് അജ്മൽ മഷ്ഹൂർ എന്നിവരാണ് മക്കൾ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

