പൂവാട്ടുപറമ്പിൽ ഓടയിൽ പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തി
പെരുമണ്ണ പാറമ്മൽ വിദ്യാകൃപയിൽ ബാബു (50 ) ആണ് മരണപ്പെട്ടത്
പൂവാട്ടുപറമ്പ്: പൂവാട്ടുപറമ്പ് മുണ്ടക്കൽ റോഡിൽ റേഷൻ കടയ്ക്ക് സമീപത്തെ ഓവുചാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. പെരുമണ്ണ പാറമ്മൽ 'വിദ്യാകൃപ'യിൽ പരേതനായ എം. ചന്ദ്രന്റെ മകൻ ബാബു എം. (50) ആണ് മരണപ്പെട്ടത്.
. മൃതദേഹത്തിന് തൊട്ടടുത്ത് ഇദ്ദേഹത്തിന്റെ സ്കൂട്ടർ നിർത്തിയിട്ട നിലയിലായിരുന്നു. ഹെൽമറ്റ് ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വാഹനം അപകടത്തിൽപ്പെട്ടതിന്റെ ലക്ഷണങ്ങളില്ലെങ്കിലും മുഖത്തും ശരീരത്തിലും മുറിവുകളുണ്ട്.
. വിവരമറിഞ്ഞ് മാവൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

