മുൻ കായികാധ്യാപകൻ മാരത്തോൺ ഓട്ടത്തിനിടെ കുഴഞ്ഞുവീണു മരിച്ചു
മലപ്പുറം വള്ളിക്കുന്നിൽ മാരത്തോൺ ഓട്ടത്തിനിടെ വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി ശ്രീകുമാർ (62) ആണ് മരിച്ചത്.
വള്ളിക്കുന്ന്: മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം വള്ളിക്കുന്നിൽ മാരത്തൺ ഓട്ടത്തിനിടെയാണ് സംഭവം. വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി ശ്രീകുമാർ (62) ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. ലഹരിക്കെതിരെ ജെസിഐ വള്ളിക്കുന്ന് സംഘടിപ്പിച്ച മാരത്തൺ ഓട്ടത്തിനിടെയാണ് കുഴഞ്ഞു വീണത്.
. കായിക അധ്യാപകനായി മലപ്പുറം ജില്ലയിൽ പല സ്കൂളുകളിലും പ്രവർത്തിച്ച് വിരമിച്ചയാളാണ് ശ്രീകുമാർ. ദേഹാസ്വാസ്ഥ്യം തോന്നിയതിനെ തുടർന്ന് വീഴുകയായിരുന്നു.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം

