ഒന്നര വയസ്സുളള കുഞ്ഞ് പനി ബാധിച്ചു മരിച്ചു
മേപ്പയൂർ എടത്തിലമുക്കിൽ പനോളി സമിലിന്റെയും അഞ്ജനയുടെയും മകളാണ് മരിച്ചത്.
മേപ്പയ്യൂർ: പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. മേപ്പയ്യൂർ എടത്തിലമുക്കിൽ പനോളി സമിലിന്റെയും അഞ്ജനയുടെയും മകൾ ധ്രുവയാണ് മരിച്ചത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് പനി ബാധിച്ച് കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

