പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു
വടകര എം യു എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി സജ ഫാത്തിമയാണ് മരിച്ചത്
വടകര: പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. വടകര എം.യു.എം. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. കൈനാട്ടി മുട്ടുങ്ങൽ കാളിയാരവിട മണ്ടോടി സാജിദിന്റെയും ഹസീനയുടെയും മകൾ സജ ഫാത്തിമ (15) 1ആണ് മരിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത പനിയെ തുടർന്ന് ചികിത്സയിലായിരുന്ന സജയുടെ ആരോഗ്യനില വഷളായതിനെ തുടർന്നായിരുന്നു അന്ത്യം.
പഠനത്തിലും സ്കൂൾ പ്രവർത്തനങ്ങളിലും സജീവമായിരുന്ന സജയുടെ അപ്രതീക്ഷിത വിയോഗം സഹപാഠികളെയും അധ്യാപകരെയും ഏറെ ദുഃഖത്തിലാഴ്ത്തി. ചിരിയോടെ എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയിരുന്ന സജയുടെ വേർപാട് വിദ്യാലയത്തിന് തീരാനഷ്ടമായി.
സാനിയ മിർസ, മുഹമ്മദ് സഹൽ എന്നിവർ സഹോദരങ്ങളാണ്

