headerlogo
obituary

കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

ചക്കിട്ടപ്പാറ മുതുകാട് അന്നച്ചാംകണ്ടി മധു ( 49 )ആണ് കടന്നൽ കുത്തേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്ക മരിച്ചത്

 കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു
avatar image

NDR news

18 Sep 2026 10:21 PM

പേരാമ്പ്ര: ചക്കിട്ടപ്പാറയിൽ ജോലിക്കിടയിൽ കടന്നൽക്കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. മുതുകാട് അന്നച്ചാംകണ്ടി മധു (49) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

.    വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ചക്കിട്ടപാറ പന്തിരിക്കരയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ തെങ്ങിൽ കയറുന്നതിനിടയിൽ കടന്നലിന്റെ കുത്തേൽക്കുകയായിരുന്നു. ഭാര്യ: ഗ്രീഷ്മ (യുഎഇ). മക്കൾ: കൃഷ്ണ മധു, കാർത്തിക് മധു. സഹോദരങ്ങൾ: സത്യൻ, മിനി, സുനിൽ, സിനി.

NDR news
18 Sep 2026 10:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents