headerlogo
obituary

വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടറിടിച്ച് 65 കാരൻ മരിച്ചു.

കൊളത്തൂർ സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച് അത്തോളി കോതങ്കൽ സ്വദേശി സെയ്തലവി (65) ആണ് മരിച്ചത്.

 വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടറിടിച്ച് 65 കാരൻ മരിച്ചു.
avatar image

NDR news

19 Sep 2026 12:44 PM

​ അത്തോളി: വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. അപകടത്തിൽ അത്തോളി കോതങ്കൽ സ്വദേശി സെയ്തലവി (65) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കൂമുള്ളി - കുളത്തൂർ റോഡിൽ കോതങ്കലിൽ വെച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.20-ഓടെയായിരുന്നു അപകടം.

.   മൂന്ന് വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ അമിതവേഗത്തിലെത്തി സെയ്തലവിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന വിദ്യാർത്ഥിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊളത്തൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടം ഉണ്ടാക്കിയത്.

.    അപകടം നടന്നയുടൻ സ്കൂട്ടറിലുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥി വാഹനം എടുത്ത് വേഗത്തിൽ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. സംഭവത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി (CCTV) ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

.    സംഭവത്തിൽ അത്തോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കടന്നുകളഞ്ഞ വിദ്യാർത്ഥിക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

NDR news
19 Sep 2026 12:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents