വാരിപ്പുറം മുൻ ഖത്തീബ് എം കെ മൂസക്കോയ ബാഖവി ബൈക്കപകടത്തിൽ മരിച്ചു.
പതിമംഗലം ചെറിയാമ്പ്ര തടായിൽ സ്വദേശി എംകെ മൂസക്കോയ ബാഖവി (64) ഇന്ന് പുലർച്ചെ മുഴിക്കലിൽ നടന്ന അപകടത്തിലാണ് മരിച്ചത്.
കുന്ദമംഗലം: പതിമംഗലം ചെറിയാമ്പ്രതടായിൽ താമസിക്കുന്ന ആരാമ്പ്രം വാരിപ്പുറം മുൻ ഖത്തീബ് എം.കെ. മൂസക്കോയ ബാഖവി (64) ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. ശനിയാഴ്ച പുലർച്ചെ മൂഴിക്കലിൽ വെച്ചായിരുന്നു അപകടം നടന്നത്.
. സൗദ പതിമംഗലമാണ് ഭാര്യ. മക്കൾ: ഷഹർബാനു, ഷബീർ (ഖത്തർ), മുഹ്സിന, മാജിദ, മുബീന. മരുമക്കൾ: ജംഷീർ (മടവൂർ മുക്ക്), അബ്ദുൽ ബാരി നൂറാനി (കട്ടിപ്പാറ), നിയാസ് (പോർങ്ങോട്ടൂർ), മുഹ്സിന (ഓമശ്ശേരി).
. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.15-ന് ചുലാം വയൽ ജുമാഅത്ത് പള്ളിയിൽ നടക്കും.

