സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ് സി താരം റിജോൺ ജോസ് ബൈക്കപകടത്തിൽ അന്തരിച്ചു
കോഴിക്കോട് ടൗണിൽ ഇന്നലെ റിജോൺ ജോസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
കോഴിക്കോട്: കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിന് സമീപമുണ്ടായ ബൈക്കപകടത്തിൽ സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്‌സിയുടെ പ്രതിരോധ താരമായ തൃശൂർ സ്വദേശി റിജോൺ ജോസ് അന്തരിച്ചു.
. ഇന്നലെ രാത്രി സുഹൃത്തുമായി സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റിജോൺ ജോസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സഹതാരവും സന്തോഷ് ട്രോഫി താരവുമായ ഗനി അഹമ്മദ് നിഗം പരിക്കുകളോടെ ചികിത്സയിലാണ്. ഫോഴ്സ കൊച്ചി, എഫ്സി കേരള തുടങ്ങിയ ക്ലബുകൾക്കായും റിജോൺ ഇതിനുമുമ്പ് കളിച്ചിട്ടുണ്ട്

