headerlogo
obituary

സ്വകാര്യ ബസ്സിടിച്ച് വയോധികൻ മരിച്ചു

ദേശീയപാതയിൽ കാട്ടിലെപീടികയിൽ സ്വകാര്യ ബസ്സിടിച്ച് കണ്ണങ്കടവ് പിടിഞ്ഞാറെ മുസാൻകണ്ടി പുരുഷു (70) മരിച്ചു.

 സ്വകാര്യ ബസ്സിടിച്ച് വയോധികൻ മരിച്ചു
avatar image

NDR news

21 Sep 2026 12:52 PM

എലത്തൂർ: ദേശീയപാതയിൽ കാട്ടിലപ്പീടികയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വയോധികൻ മരിച്ചു. കണ്ണങ്കടവ് പടിഞ്ഞാറെ മുസാൻകണ്ടി സ്വദേശി പുരുഷു (70) ആണ് മരിച്ചത്.

.    ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം. കോഴിക്കോട്–കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ദീർഘദൂര ബസാണ് പുരുഷുവിനെ ഇടിച്ചത്.

.    അപകടത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ പുരുഷുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

.    പരേതരായ മന്ദന്റെയും അമ്മാളുവിന്റെയും മകനാണ് പുരുഷു. ഭാര്യ: കല്യാണി. മക്കൾ: പരേതനായ രതീഷ്, അഭിലാഷ്. മരുമകൾ: സിൻസി.

NDR news
21 Sep 2026 12:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents