ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു.
ചലച്ചിത്ര -നാടക നടി സാവിത്രി ശ്രീധരൻ (83 )ഇന്ന് രാവിലെ വീട്ടിൽ വെച്ച് അന്തരിച്ചു
കോഴിക്കോട് : ചലച്ചിത്ര - നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ വീട്ടില്‍ പുലർച്ചെ നാലോടെയാണ് അന്ത്യം. അസുഖ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു. 83 വയസിലാണ് അന്ത്യം. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ തലത്തിൽ പ്രത്യേക പരാമർശം ലഭിച്ചിരുന്നു. ഇതേ ചിത്രത്തിലൂടെയായിരുന്നു സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം. വൈറസ് (2019), ഡാകിനി (2018) എന്നിവയാണ് അവരുടെ മറ്റ് പ്രധാന ചിത്രങ്ങൾ

