headerlogo
obituary

യുവാവിനെ വർഷോപ്പിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

പയ്യോളി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപമുള്ള അഭിലാഷ് (34) നെയാണ് ഇന്നലെ വൈകിട്ട് സ്വന്തം വർക്ക് ഷോപ്പിൽ മരിച്ച നിലയിൽ കണ്ടത്

 യുവാവിനെ വർഷോപ്പിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
avatar image

NDR news

24 Sep 2026 08:53 AM

പയ്യോളി: പയ്യോളിയിൽ യുവാവിനെ വർക്ക്‌ഷോപ്പിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.പയ്യോളി നൈവാരണി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കുനി അഭിലാഷ് (34) നെ ഇന്നലെ വൈകീട്ട് സ്വന്തം വർക്ക്‌ഷോപ്പിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് അഭിലാഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം.

.     ഭാര്യ ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് സമീപത്തെ കടക്കാരനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വർക്ക്‌ഷോപ്പിനകത്ത് അഭിലാഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

.   പരേതരായ ബാലന്റെയും പുഷ്പയുടെയും മകനാണ് അഭിലാഷ്. ഭാര്യ: ശ്രീലക്ഷ്മി മക്കൾ: ശ്രീബാല, ശ്രീദർശ്സഹോദരങ്ങൾ: വിജില (തിരുവള്ളൂർ), വിജിഷ (ചെങ്ങോട്ടുകാവ്)

NDR news
24 Sep 2026 08:53 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents