കോട്ടയത്ത് ചികിത്സ പിഴവിൽ യുവതി മരിച്ചെന്ന് പരാതി
കയ്യിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വെങ്കോട്ട മുണ്ടുക്കുഴി സ്വദേശി വിദ്യ (45 )യാണ് ഹൃദയാഘാതം മൂലം മരിച്ചു.
കോട്ടയം: കയ്യിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. വെങ്കോട്ട മുണ്ടുകുഴി സ്വദേശി വിദ്യ(45)യാണ് മരിച്ചത്. ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി കുടുംബം ചങ്ങനാശ്ശേരി പൊലീസില്‍ പരാതി നല്‍കി.
. തിരുവല്ലയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹെല്‍ത്ത് ഹെയര്‍ സെന്ററിന് എതിരെയാണ് പരാതി നല്‍കിയത്. ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചിട്ടും കൃത്യമായ ചികിത്സ നല്‍കിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സിപിആര്‍ നല്‍കിയതിലെ പിഴവ് മൂല് ബ്രെയിന്‍ ഡാമേജ് സംഭവിച്ചു. ഗുരുതരാവസ്ഥ ആശുപത്രി അധികൃതര്‍ മറച്ചുവെച്ചു. കയ്യിലെ കൊഴുപ്പുനീക്കം ചെയ്ത ശസ്ത്രക്രിയയിലും പിഴവ് ഉണ്ടായി തുടങ്ങിയ ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.
. ഇക്കഴിഞ്ഞ 16നാണ് കയ്യിലെ കൊഴുപ്പ് നീക്കുന്നതിനായി വിദ്യ ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വിദ്യയുടെ ആരോഗ്യസ്ഥിതി ഗുരുതരമാവുകയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയാണ് വിദ്യ മരിച്ചത്.

