വാഹനാപകടത്തിൽ 20 കാരൻ മരിച്ചു
വടകര ലോകനാർക്കാവിന് സമീപം ഉണ്ടായ അപകടത്തിൽ ആയുഷ് വേദ് (20) ആണ് മരിച്ചത്
വടകര: വടകര ലോകനാർകാവിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് ദാരുണമായി മരണപ്പെട്ടു . മീത്തലെ മാരാത്ത് ആയുഷ് വേദ് (20) ആണ് മരണപ്പെട്ടത്. മാരാത്ത് മണി സുസ്‌മിത ദമ്പതികളുടെ ഏക മകനാണ് . ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്.

