headerlogo
obituary

കോഴിക്കോട് കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ടി.കെ. മുനവ്വർ റഹ്മാൻ ( 46 ) അന്തരിച്ചു

കോഴിക്കോട് കോർപ്പറേഷൻ ഹെൽത്ത് ഓഫീസറും ഡോക്ടറുമായ ചാത്തമംഗലം പാഴൂർ തമ്പലങ്ങാട്ടുകുഴി ഡോ. ടി.കെ. മുനവ്വർ റഹ്മാൻ (46) അന്തരിച്ചു

 കോഴിക്കോട് കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ടി.കെ. മുനവ്വർ റഹ്മാൻ ( 46 ) അന്തരിച്ചു
avatar image

NDR news

02 Oct 2026 04:00 PM

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഹെൽത്ത് ഓഫീസറും ഡോക്ടറുമായ ചാത്തമംഗലം പാഴൂർ തമ്പലങ്ങാട്ടുകുഴി ഡോ. ടി.കെ. മുനവ്വർ റഹ്മാൻ (46) അന്തരിച്ചു.

.      കോഴിക്കോട് മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗത്തിലും വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിലും സേവനം അനുഷ്ഠിച്ച അദ്ദേഹം നിലവിൽ കോഴിക്കോട് കോർപ്പറേഷൻ ഹെൽത്ത് ഓഫീസറായി പ്രവർത്തിച്ചുവരികയായിരുന്നു.

.  പിതാവ്: ടി.കെ. അബ്ദുറഹിമാൻ (കോഴിക്കോട് മീഞ്ചന്ത ഗവൺമെന്റ് ഹൈസ്കൂൾ ഉറുദു അധ്യാപകൻ, ഹയർസെക്കൻഡറി കോഴിക്കോട് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ). മാതാവ്: സുബൈദ(റിട്ട. അധ്യാപിക, പയ്യാനക്കൽ ഹൈസ്കൂൾ ).

.     ഭാര്യ: ഡോ. ഷബ്ന (കോഴിക്കോട് സഹകരണ ആശുപത്രി).മകൻ: അബ്ദുള്ള ഐതീൻ.

സഹോദരൻ:ടി.കെ. റിയാസ് റഹ്മാൻ.

NDR news
02 Oct 2026 04:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents