തെങ്ങിൽ നിന്ന് വീണയാൾ ചികിത്സയിലായിരിക്കെ മരിച്ചു.
ബാലുശ്ശേരി കുറുമ്പായിയിൽ സ്വദേശി ബാലകൃഷ്ണൻ (72 )ആണ് മരിച്ചത്
ബാലുശ്ശേരി: തെങ്ങിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. ബാലുശ്ശേരി കുറുമ്പോയിൽ സ്വദേശി ബാലകൃഷ്ണൻ (72) ആണ് മരിച്ചത്.കഴിഞ്ഞ മാസം 29ന് രാവിലെ 11 മണിയോടെ തച്ചംപൊയിലിലെ സ്വകാര്യ വ്യക്തിയുടെ തെങ്ങിൻതോപ്പിലായിരുന്നു അപകടം. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണനെ ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

