നന്തി വാഹനാപകടത്തിൽ തിക്കോടി സ്വദേശി മരിച്ചു.
ഇന്നലെ രാത്രി നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് തിക്കോടി സ്വദേശിയായ സജീർ മരണപ്പെട്ടു
കൊയിലാണ്ടി: കൊയിലാണ്ടി നന്തിബസാറിലെ പഴയ ടോൾബൂത്തിന് സമീപം നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയുടെ പിന്നിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് തിക്കോടി വടക്കേട്ടിൽ സജീർ (45) ആണെന്ന് തിരിച്ചറിഞ്ഞു.
. ഒക്ടോബർ 5ന് രാത്രി 9.30ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സജീറിനെ നാട്ടുകാർ ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതശരീരം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
. സജീറിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. സംഭവത്തിൽ കൊയിലാണ്ടി പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

