headerlogo
obituary

കോഴിക്കോട് സ്വദേശിയായ യുവാവ് ദുബയിൽ മുങ്ങി മരിച്ചു

എളേറ്റിൽ ചളിക്കോട് തയമാട്ടുമ്മൻ അലി ഹൈദർ (26) ആണ് കടലിൽ മുങ്ങി മരിച്ചത്

 കോഴിക്കോട് സ്വദേശിയായ യുവാവ് ദുബയിൽ മുങ്ങി മരിച്ചു
avatar image

NDR news

06 Oct 2026 09:52 AM

കോഴിക്കോട്: എളേറ്റിൽ സ്വദേശിയായ യുവാവ് ദുബൈയി കടലിൽ മുങ്ങി മരിച്ചു. ചളിക്കോട് തയമാട്ടുമ്മൽ അലി ഹൈദർ (26) ആണ് അപകടത്തെ തുടർന്ന് മരിച്ചത്. പ്രഭാത സവാരിക്കിടെ കടൽ പാലത്തിൽ നിന്ന് വെള്ളത്തിൽ വീണാണ് മരണം സംഭവിച്ചത്.

.     മരണപ്പെട്ട അലി ഹൈദർ വനിതാ ലീഗ് ബംഗളൂരു ജില്ലാ ട്രഷററും ഓൾ ഇന്ത്യാ കെഎംസിസി ബംഗളൂരു ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റി പാലിയേറ്റീവ് ഹോം കെയർ പ്രവർത്തകയുമായ സാജിദാ ഖാദറിന്റെ സഹോദരി പുത്രനാണ്.

.    പിതാവ്: ഉസൈൻ (ആരോഗ്യ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ) മാതാവ്: സുലൈഖ. സഹോദരൻ: അഷ്റഫ് ഷഹബാസ് (അധ്യാപകൻ, എ.യു.പി സ്കൂൾ വലിയപറമ്പ്)

.     മയ്യിത്ത് ബുധനാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളം വഴി നാട്ടിലെത്തിക്കും.വിവാഹത്തിനു വേണ്ടിയുള്ള പെണ്ണുകാണൽ ചടങ്ങിൽ നാട്ടിലേക്ക് വരാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി നിൽക്കുമ്പോഴാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.

NDR news
06 Oct 2026 09:52 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents