ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ ജില്ലയിലെപുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സാന്ദ്ര സന്തോഷാണ് ക്വാർട്ടേഴ്സിൽ മരിച്ചത്
തൃശൂർ: പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എറണാകുളം ഇരുമ്പനം തിരുവാങ്കുളം ചക്കപ്പറമ്പിൽ സന്തോഷിന്റെ മകൾ സാന്ദ്ര സന്തോഷ് (29) ആണ് മരിച്ചത്.
. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്നലെ മീറ്റിങ്ങില്‍ എത്താതിനാല്‍ സഹപാഠികള്‍ ഫോണില്‍ വിളിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.

