headerlogo
obituary

കൊച്ചിയിൽ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

സ്വകാര്യ സർവ്വകലാശാലയിൽ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയും മലപ്പുറം ഇടപ്പറ്റ സ്വദേശിയുമായ അബ്ദുല്ല ദിൽഷാൻ (18) ആണ് മരിച്ചത്

 കൊച്ചിയിൽ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി
avatar image

NDR news

08 Oct 2026 03:56 PM

കൊച്ചി: കാക്കനാട് സ്വകാര്യ സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ ഇടച്ചിറയിലെ സ്വകാര്യ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടപ്പറ്റ പുത്തംകോടന്‍ പി കെ അബ്ദുല്ല ദില്‍ഷാന്‍ (18) ആണ് മരിച്ചത്. അബൂബക്കര്‍ സിദ്ദിഖിന്റെ മകനാണ്. ഇന്നലെ വൈകുന്നേരമാണ് സംഭവം. സ്വകാര്യ ഹോസ്റ്റലിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ദില്‍ഷാനെ കണ്ടെത്തിയത്. ഹോസ്റ്റല്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

.    വിദ്യാര്‍ത്ഥിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് പോലിസ് അന്വേഷണം തുടരുകയാണ്. വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പോലിസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പോലിസ് അറിയിച്ചു.

NDR news
08 Oct 2026 03:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents