കോളേജ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി ജീവനൊടുക്കി
കോതമംഗലത്ത് എം എ എൻജിനീയറിങ് കോളേജ് ബി ടെക്ക് വിദ്യാർത്ഥിയും വെഞ്ഞാറമൂട് സ്വദേശിയുമായ ആയേഷ് (20) ആണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി ജീവനൊടുക്കിയത്
കോതമംഗലം : വെഞ്ഞാറമൂട് സ്വദേശിയായ വിദ്യാർത്ഥി കോതമംഗലത്ത് കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി ജീവനൊടുക്കി. എംഎ എൻജിനീയറിങ് കോളേജ് വിദ്യാർഥി ആയേഷ്(20) ആണ് മരിച്ചത്. മൂന്നാം വർഷ ബിടെക് വിദ്യാർഥിയാണ് ആയേഷ്.
. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കോതമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
. ഓഗസ്റ്റ് 15ന് ഇതേ കോളേജിൽ ഒരു വിദ്യാർഥി ആത്മഹത്യ ചെയ്തിരുന്നു. അരുണാചൽ പ്രദേശ് സ്വദേശിയായ വിദ്യർഥിയായിരുന്നു അന്ന് മരിച്ചത്. ഇയർ ഔട്ട് ആകുമെന്ന മാനസിക സംഘർഷത്തെ തുടർന്നാണ് വിദ്യാർഥി ജീവനൊടുക്കിയതെന്നാണ് ആരോപണം. ഇതിനെ തുടർന്ന് കോളേജിൽ വിദ്യാർഥി പ്രക്ഷോഭം ഉടലെടുക്കുകയും ചെയ്തിരുന്നു.

