ബസ്സിനു മുന്നിൽ ചാടി പരിക്കേറ്റ യുവാവ് മരിച്ചു.
കോഴിക്കോട് മാവൂർ റോഡിൽ ഇന്നലെ രാവിലെ ബസ്സിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു
കോഴിക്കോട്: നഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് മുന്നിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കോഴിക്കോട് പുതിയറ തിരുത്തിയാട് സ്വദേശി അജയ് (41) ആണ് മരിച്ചത്.
. മാവൂർ റോഡിൽ ആർ.പി. മാളിന് സമീപം ഇന്നലെ രാവിലെ 10.24 ഓടെയായിരുന്നു സംഭവം. റോഡരികിൽ നിൽക്കുകയായിരുന്ന അജയ് പെട്ടെന്ന് ഓടിയെത്തി ബസ്സിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഡ്രൈവർ ഉടൻ ബ്രേക്ക് ചെയ്തെങ്കിലും യുവാവിന് ഗുരുതരമായി പരിക്കേറ്റു.
. തുടർന്ന് നാട്ടുകാരും സ്ഥലത്തെത്തിയ പൊലീസും ചേർന്ന് യുവാവിനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജയ് രാത്രി 10.30ഓടെ മരിച്ചു.

