പയ്യോളിയിൽ ട്രെയിനിടിച്ച് യുവതി മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല
ഇന്ന് ഉച്ചയ്ക്ക് 12 30 ന് പയ്യോളി റെയിൽവേ സ്റ്റേഷന് സമീപം നടന്ന സംഭവത്തിൽ മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല
പയ്യോളി: പയ്യോളി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് യുവതി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടം സംഭവിച്ചത്.
. റെയിൽവേ സ്റ്റേഷനും ഒന്നാം ഗേറ്റിനും ഇടയിലുള്ള ഭാഗത്തുവെച്ചാണ് യുവതിയെ ട്രെയിനിടിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മംഗള എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്.
. മരിച്ച യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവസ്ഥലത്തെത്തിയ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

