headerlogo
obituary

കോട്ടയത്ത് ബസിടിച്ച് പരിക്കേറ്റ യുവതിക്ക് ദാരുണാന്ത്യം

കോട്ടയം നഗരത്തിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് ഫുട്പാത്തിലേക്ക് കയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ അഞ്ജലി (18) ആണ് ചികിത്സയിലിരിക്കെ മരിച്ചത്

 കോട്ടയത്ത് ബസിടിച്ച് പരിക്കേറ്റ യുവതിക്ക് ദാരുണാന്ത്യം
avatar image

NDR news

10 Oct 2026 02:20 PM

കോട്ടയം :ചന്തക്കവലയില്‍ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നട്ടാശേരി പാറയില്‍ അജയന്റെ മകള്‍ അഞ്ജലി 18, ആണ് മരിച്ചത്.കോട്ടയം മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ ഐ.സി.യുവില്‍ വെന്റിലേറ്ററില്‍ ചികിത്സയിലരിക്കെയായിരുന്നു അന്ത്യം. അമ്മയുടെ വിയോഗത്തിന് ശേഷം വലിയമ്മയോടൊപ്പ മായിരുന്നു അഞ്ജലി കഴിഞ്ഞിരുന്നത്. ചന്തക്കവലയ്ക്ക് സമീപമുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു അഞ്ജലി .

.     ഇന്നലെ രാത്രി ഏഴോടെയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ഈ അപകടം സംഭവിച്ചത്. നാഗമ്പടം സ്റ്റാന്‍ഡില്‍ നിന്നും ചങ്ങനാശേരി ഭാഗത്തേക്ക് സര്‍വീസ് നടത്തുകയായിരുന്ന 'തണ്ടപ്ര' എന്ന സ്വകാര്യ ബസാണ് മരണത്തിന്റെ രൂപത്തില്‍ പാഞ്ഞെത്തിയത്. ബസിന്റെ അമിതവേഗതയാണ് നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമെന്ന് ദൃക്‌സാക്ഷികളും പൊലീസും വ്യക്തമാക്കുന്നു. ബസ് കാത്തുനിന്നവരുടെയും വഴിയാത്രക്കാരുടെയും മേലേക്കാണ് വാഹനം ഇടിച്ചുകയറിയത്. 

.    അപകടസമയം പ്രദേശത്ത് ചാറ്റല്‍മഴ പെയ്യുന്നു ണ്ടായിരുന്നു. ഈ മഴ കാരണം ബസ് കാത്തുനിന്ന പലരും റോഡരികില്‍ നിന്ന് മാറി സമീപത്തെ കടകളുടെ അടുത്തേക്ക് ചേര്‍ന്നുമാണ് നിന്നിരുന്നത്. ഇതു കാരണം നിരവധിപ്പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടെന്ന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍പറഞ്ഞു. മഴയില്ലായിരുന്നെങ്കില്‍ ഫുട്പാത്തിലും സ്റ്റോപ്പിലും ആളുകള്‍ തിങ്ങിനിറഞ്ഞു നില്‍ക്കുമായിരുന്നു.

.      ബസ് വരുന്നത് കണ്ട് ചിലര്‍ ഓടിമാറിയെങ്കിലും അഞ്ജലി ഉള്‍പ്പെടെയുള്ളവര്‍ വാഹനത്തിന്റെ അടിയില്‍പ്പെടുകയായിരുന്നു. ബസിനടിയില്‍ കുടുങ്ങിയവരെ നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേര്‍ന്നാണ് അതിസാഹസികമായി പുറത്തെടുത്ത് .

NDR news
10 Oct 2026 02:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents