ചേമഞ്ചേരിയിൽ യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ചു.
ഇന്ന് വൈകിട്ട് ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപമാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല
കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ചു. ഇരുവർക്കും ഏകദേശം 20 വയസ്സ് പ്രായമുണ്ടെന്നാണ് പ്രാഥമിക വിവരം. ഇന്ന് വൈകിട്ട് 5.45ഓടെയാണ് സംഭവം.ചേമഞ്ചേരി റെയിൽവേ സ്റ്റേഷന്റെ തെക്കുഭാഗത്താണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ചെന്നൈ എക്സ്പ്രസ് മെയിൽ ട്രെയിനാണ് ഇരുവരെയും ഇടിച്ചതെന്നാണ് വിവരം.
. ട്രാക്കിൽ മൃതദേഹങ്ങൾ കണ്ട നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

