headerlogo
obituary

അകലാപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് പുഴയിൽ വീണ് ഏഴുവയസുകാരന് ദാരുണാന്ത്യം

ഓമശ്ശേരിയിൽ നിന്ന് വന്ന വിനോദസഞ്ചാര സംഘത്തിലുണ്ടായിരുന്ന കുട്ടിയാണ് വൈകിട്ട് നടന്ന അപകടത്തിൽ മരിച്ചത്

 അകലാപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് പുഴയിൽ വീണ് ഏഴുവയസുകാരന് ദാരുണാന്ത്യം
avatar image

NDR news

12 Oct 2026 07:06 PM

വടകര.: അകലാപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ് ഏഴുവയസുകാരൻ മരിച്ചു. ഓമശ്ശേരി സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം.വൈകിട്ട് 5.30ഓടെയായിരുന്നു അപകടം. അകലാപ്പുഴയിൽ ബോട്ടിങ്ങിനെത്തിയ സംഘത്തോടൊപ്പമുണ്ടായിരുന്ന കുട്ടി ബോട്ടിൽ കളിക്കുന്നതിനിടെ പുഴയിലേക്ക് വീഴുകയായിരുന്നു.

.    ഉടൻ കൂടെയുണ്ടായിരുന്നവർ പുഴയിലിറങ്ങി കുട്ടിയെ കരയ്ക്കെത്തിച്ചു. തുടർന്ന് ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

NDR news
12 Oct 2026 07:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents