headerlogo
obituary

സുൽത്താൻബത്തേരിക്കടുത്ത് ട്രാവലർ മറിഞ്ഞ് രണ്ടുപേർ മരിച്ചു

കർണാടകയിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച ട്രാവലർ ആണ് നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞത്

 സുൽത്താൻബത്തേരിക്കടുത്ത് ട്രാവലർ   മറിഞ്ഞ് രണ്ടുപേർ മരിച്ചു
avatar image

NDR news

12 Oct 2026 02:45 PM

സുൽത്താൻ ബത്തേരി: മീനങ്ങാടിക്കടുത്ത് 54-ൽ ട്രാവലർ തലകീഴായി മറിഞ്ഞ് രണ്ട് പേർ മരിച്ചു. മൂന്നാർ, കോഴിക്കോട് യാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന കർണാടകയിൽ നിന്നുള്ള മണ്ഡ്യ സർവകലാശാലയിലെ പി.ജി വിദ്യാർത്ഥികൾ സഞ്ചരിച്ച വിനോദയാത്രാ സംഘത്തിന്റെ ട്രാവലർ വാൻ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്

.     കർണാടക സ്വദേശികളായ ഡ്രൈവർ രഞ്ജിത്ത് (40 ) വിദ്യാർത്ഥി ഭരത് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.വാഹനത്തിലുണ്ടായിരുന്ന 13-ഓളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

.    പുലർച്ചെ ഏകദേശം 2 മണിയോടെയാണ് അപകടം നടന്നത്. അപകടസ്ഥലത്ത് ഓടിയെത്തിയ നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്നാണ് വാഹനം വെട്ടിപ്പൊളിച്ച് അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്.

NDR news
12 Oct 2026 02:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents