അകലാപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് അഞ്ചുവയസ്സുകാരൻ മുങ്ങി മരിച്ചു
ഓമശ്ശേരിയിൽ നിന്ന് കുടുംബത്തോടൊപ്പം വിനോദ യാത്രയ്ക്കത്തിയ മുഹമ്മദ് ഐസാം (5) ആണ് മരിച്ചത്.
കൊയിലാണ്ടി: അകലാപ്പുഴയിൽ കുടുംബത്തോടൊപ്പം ഉല്ലാസയാത്രയ്ക്കെത്തിയ അഞ്ചുവയസ്സുകാരൻ ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണ് മരിച്ചു. ഓമശ്ശേരി നടമ്മൽ പൊയിൽ മേലെ തിരിയം കൊട്ടുമ്മൽ ഹാരിസ് – മറിയം സുനൈന ദമ്പതികളുടെ മകൻ മുഹമ്മദ് ഐസാം(5)ആണ് അപകടത്തിൽപ്പെട്ടത്. ആലിൻതറ റബ്ബാനിയ കിൻസ് ഇംഗ്ലീഷ് സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയാണ് ഐസാം ,

